വിദേശനിക്ഷേപപ്രശ്നം സിപിഎം ഉന്നയിക്കും
ദില്ലി: യുഎസ് സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തിരിച്ചെത്തിയതിന് ശേഷം നടത്തുന്ന യുപിഎ, ഇടതുപാര്‍ട്ടികളുടെ ഏകോപന സമിതി യോഗത്തില്‍ വിദേശനിക്ഷേപപ്രശ്നം ഉന്നയിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സപ്തംബര്‍ 18ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായും സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തും.
സപ്തംബര്‍ 16 വ്യാഴാഴ്ച ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് മുന്നോട്ടുപോവണമെങ്കില്‍ വിദേശനിക്ഷേപ പ്രശ്നത്തില്‍ തങ്ങളുടെ നിലപാട് കണക്കിലെടുത്തേ പറ്റൂ. ഇക്കാര്യത്തില്‍ ഇടതുകക്ഷികളുടെ നിലപാട് അംഗീകരിക്കാന്‍ യുപിഎ നേതാക്കള്‍ തയ്യാറാവുന്നില്ല- യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications