കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: ആന്റണി ചര്‍ച്ച തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ സീറ്റ് നിര്‍ണയം സംബന്ധിച്ച് കേന്ദ്ര സ്ക്രൂട്ടിനി കമ്മിറ്റി ചെയര്‍മാന്‍ എ. കെ. ആന്റണി വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച തുടങ്ങി.

എഐസിസി ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ആല്‍വയുമായും വിവിധ കേന്ദ്ര നേതാക്കളുമായും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായും ആന്റണി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്താന്‍ ആന്റണി തയ്യാറായില്ല. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡത്തിനെ കുറിച്ചും അദ്ദേഹം പറയാന്‍ തയ്യാറായില്ല.

സീറ്റ് പങ്കിടുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സപ്തംബര്‍ 16 വ്യാഴാഴ്ച ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ തര്‍ക്കം പരിഹരിക്കപ്പെട്ടേക്കും. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തിയിരുന്നില്ല.

കോണ്‍ഗ്രസിന്160 സീറ്റുകളും എന്‍സിപിക്ക് 120 സീറ്റുകളും ലഭിച്ചേക്കും.ഒക്ടോബര്‍ 13ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X