കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല: സാംഗ്മ

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: ഈ കേന്ദ്രസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് മൂന്‍ ലോക്സഭാ സ്പീക്കറും ദേശീയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി. എ. സാഗ്മ അഭിപ്രായപ്പെട്ടു.

അഞ്ച് വര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ നമുക്ക് മറ്റൊരു തിരഞ്ഞെടുപ്പ് കൂടി പ്രതീക്ഷിയ്ക്കാം. വിരുദ്ധ ആശയക്കാരാണ് ഈ സര്‍ക്കാര്‍ രൂപീകരണത്തില്‍ കൂട്ടാളികളായിരിയ്ക്കുന്നത്. ഇത് അഞ്ച് വര്‍ഷം കൊണ്ടുപോവുക സാദ്ധ്യമല്ല.

ആര്‍ക്കും തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷം മുമ്പ് നടക്കണമെന്ന് ആഗ്രഹമി ല്ല. പക്ഷേ അത് തള്ളിക്കളയാനാവി ല്ല.

കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രത്തില്‍ മുന്നണികളാണ് ഭരിയ്ക്കുന്നത്. ഒരു മുന്നണി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോവുക അത്ര എളുപ്പമ ല്ല. എന്നാല്‍ അടുത്ത കാലത്തൊന്നും കേന്ദ്രത്തില്‍ ഒറ്റ കക്ഷി ഭരണം ഉണ്ടാവുമെന്നും കരുതണ്ട. 100 ദിവസം കൊണ്ട് ഒന്നും ചെയ്യാനാവി ല്ലന്നാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിഹ് തന്നെ പറയുന്നതെന്നായിരുന്നു ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സാംഗ്മയുടെ മറുപടി .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X