Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി

ഗുരുവായൂര്‍: ഒരു ദശകം നീണ്ട നിയമയുദ്ധത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്.

2003ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലത്തിന്റെ സര്‍വെ തുടങ്ങി. ക്ഷേത്രത്തിന്റെ പുറംമതിലില്‍ നിന്നും ക്ഷേത്രക്കുളത്തില്‍ നിന്നുമുള്ള 25 മീറ്റര്‍ സ്ഥലത്താണ് ഇത്.

1993ല്‍ ക്ഷേത്രത്തിനായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹൈക്കോടതി കൃഷ്ണനുണ്ണി കമ്മിഷനെ നിയമിച്ചിരുന്നു. 1994ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കമ്മിഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുകയും ക്ഷേത്രത്തിന് ചുറ്റുമുള്ള 100 മീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. 2003ല്‍ ഈ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി.

25 മീറ്റര്‍ സ്ഥലം ഉടന്‍ ഏറ്റെടുക്കുന്നതിനായി നല്‍കിയ അനുബന്ധ ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി മൂന്ന് മാസത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി 2003 സപ്തംബറില്‍ തള്ളി.

12 കോടി രൂപ ദേവസ്വം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ഏറ്റെടുക്കലിനായി വേണ്ട തുക ഏതു സമയത്തും നല്‍കാന്‍ തയ്യാറാണെന്നും അഡ്മിനിസ്ട്രേറ്റര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+