Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ആന്റണിയേക്കാള്‍ അപകടകാരി: ഐ ഗ്രൂപ്പ്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയേക്കാള്‍ അപകടകാരിയാണെന്ന് ഐ ഗ്രൂപ്പ് യോഗം വിലയിരുത്തി. കൊച്ചിയില്‍ കെ. മുരളീധരന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ഐ ഗ്രൂപ്പിനുണ്ടായിരിക്കുന്ന തിരിച്ചടി താത്കാലികം മാത്രമാണെന്ന് യോഗം വിലയിരുത്തി. ഒരു തിരിച്ചുവരവ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യമാക്കാം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വയലാര്‍ രവിയോട് മത്സരിച്ചു തോറ്റ ആന്റണിക്ക് രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് നടത്താമെങ്കില്‍ ഐ ഗ്രൂപ്പിനും തിരിച്ചുവരവ് സാധ്യമാണ്.

ഗ്രൂപ്പില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാവുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മുരളിയുടെ മറുപടി.

ഐ ഗ്രൂപ്പ് നേതൃത്വം താന്‍ ഏറ്റെടുക്കുമെന്ന സൂചനയാണ് യോഗത്തില്‍ പ്രസംഗിച്ച മുരളി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+