കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ പദ്ധതി കൃഷ്ണകുമാര്‍ ഏറ്റെടുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ. പി. പി. നമ്പ്യാരുടെ കണ്ണൂര്‍ വൈദ്യുത പദ്ധതി മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാറും വിദേശപങ്കാളികളും ചേര്‍ന്ന് ഏറ്റെടുക്കുന്നു.

നമ്പ്യാരും കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കര്‍അയ്യര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ശക്തമായ ഒരു ലോബിയുടെ പിന്തുണ കൃഷ്ണകുമാറിനുണ്ട്.

കണ്ണൂര്‍ വൈദ്യുത പദ്ധതി ഉള്‍പ്പെടെയുള്ള മൂന്ന് വന്‍കിട പദ്ധതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

പദ്ധതിക്ക് നേരത്തെ തന്നെ ക്ലിയറന്‍സ് ലഭിച്ചതാണ്. കൊച്ചിയിലെ എല്‍എന്‍ജി പദ്ധതിയും ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമായാല്‍ കണ്ണൂര്‍ പദ്ധതിക്ക് ആവശ്യമായ ഇന്ധനം ലഭിക്കും. ഇതോടെ പദ്ധതി നടപ്പിലാക്കുന്നത് പ്രൊമോട്ടര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാവും.

പദ്ധതിക്കായി നമ്പ്യാര്‍ എട്ട് കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്‍സള്‍ട്ടന്‍സി ഫീസ്, നിയമപരമായ ആവശ്യങ്ങള്‍ക്കുള്ള ചെലവ് എന്നീ ഇനങ്ങളില്‍ നമ്പ്യാര്‍ക്ക് മറ്റൊരു എട്ട് കോടിയുടെ ബാധ്യതയുമുണ്ട്.

പുതിയ കമ്പനി നമ്പ്യാരില്‍ നിന്നും മൊത്തം ഓഹരികളും വാങ്ങിയേക്കും. പദ്ധതിയുടെ ഡയറക്ടര്‍മാരിലൊരാളായോ ഹോണററി ചെയര്‍മാനായോ നമ്പ്യാര്‍ തുടര്‍ന്നേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X