തേറമ്പിലിനെ സ്പീക്കറായി തിരഞ്ഞെടുത്തു
തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി യുഡിഎഫിലെ തേറമ്പില്‍ രാമകൃഷ്ണനെ തിരഞ്ഞെടുത്തു. സപ്തംബര്‍ 16 വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എ. കെ. ബാലനെ 55 വോട്ടുകളുടെ വ്യത്യാസത്തിലാണ് തേറമ്പില്‍ തോല്പിച്ചത്.
തേറമ്പിലിന് 94ഉം എ. കെ. ബാലന് 39ഉം വോട്ട് ലഭിച്ചു. നിയമസഭയില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാരാണ് ഫലം പ്രഖ്യാപിച്ചത്.
മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി ഉള്‍പ്പെടെ ഏഴ് നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്യാനായി എത്തിയില്ല. ആന്റണി ദില്ലിയിലായതിനാലാണ് വോട്ട് ചെയ്യാനായി എത്താഞ്ഞത്. സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഗിരിജാ സുരേന്ദ്രന്‍ എന്നിവരാണ് തിരഞ്ഞെടുപ്പിന് എത്താത്ത പ്രതിപക്ഷാംഗങ്ങള്‍.












Click it and Unblock the Notifications