സ്വകാര്യ ബസ് സമരം ഉപേക്ഷിച്ചു
തൃശൂര്‍: ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഉപേക്ഷിച്ചു.
സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ യാത്രാ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനാലാണ് പണിമുടക്ക് വേണ്ടെന്ന് വച്ചത്.
തൃശൂരില്‍ ചേര്‍ന്ന ഫെഡറേഷന്റെ അടിയന്തര യോഗമാണ് ഈ തീരുമാനം എടുത്തത്. ഈ നിരക്ക് വര്‍ദ്ധനയില്‍ പൂര്‍ണമായും തൃപ്തിയില്ല. പക്ഷേ തുടര്‍ന്നും സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിയ്ക്കാനാവമെന്ന പ്രതീക്ഷയിലാണ് പണിമുടക്ക് ഉപേക്ഷിയ്ക്കുന്നത്.
കുറഞ്ഞ നിരക്ക് രണ്ടര രൂപ ആക്കാനും കിലോമീറ്ററിന് ഏഴ് പൈസ കൂലി കൂട്ടാനുമാണ് സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്.












Click it and Unblock the Notifications