മുഖ്യമന്ത്രി കോഴ വാങ്ങിയെന്ന് വി. എസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി കമ്പനികളില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വന്‍തുക കോഴ കൈപ്പറ്റിയതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ ആരോപണം തെളിയിക്കാന്‍ താന്‍ തയ്യാറാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. സപ്തംബര്‍ 16 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ ലോട്ടറി കമ്പനികള്‍ക്കെതിരായ നിയമനടപടിയില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. ഇതിന് പിന്നില്‍ അഴിമതിയുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications