Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ് ആക്രമണം നിയമ ലംഘനം: കോഫി അന്നന്‍

ലണ്ടന്‍: ഇറാക്കില്‍ അമേരിയ്ക്ക നടത്തിയ ആക്രമണം തീര്‍ത്തും നിയമ വിരുദ്ധമാണെന്ന് ഐക്യ രാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ അഭിപ്രായപ്പെട്ടു. ആക്രമണം ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ ലംഘനവുമാണ്.

ബി ബി സി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്നന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇറാഖിനെതിരെ നടപടി സ്വീകരിയ്ക്കേണ്ടത് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലാണ്. ഇത് അമേരിയ്ക്കയും മറ്റ് ചില രാജ്യങ്ങളും ചേര്‍ന്ന് ചെയ്യേണ്ട കാര്യമ ല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2005 ജനുവരിയില്‍ ഇറാഖില്‍ നീതിപൂര്‍വമുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയി ല്ല.

അന്നന്റെ പ്രസ്താവന വന്ന ഉടനെ തന്നെ ഇതിനെതിരെ യു എസും ആസ്ത്രേലിയയും പ്രതികരിച്ചിട്ടുണ്ട്. യുദ്ധം നിയമാനുസൃതവും അവശ്യവുമായിരുന്നെന്നാണ് യു എസ് അഭിപ്രായപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ആദ്യ പ്രമേയം കണക്കിലെടുത്താണ് ഇറാഖിനെ ആക്രമിച്ചതെന്നും യു എസ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ പക്ഷപാതം ബാധിച്ച സംഘടനയാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചാണ് ആസ്ത്രേലിയ അന്നന്റെ പ്രസ്താവനയെ നേരിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+