ബിഎംഡബ്ല്യു സംഘം വീണ്ടുമെത്തുന്നു
തിരുവനന്തപുരം: കൊച്ചിയില്‍ കാര്‍ നിര്‍മ്മാണം തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിഎംഡബ്ല്യു കാര്‍ കമ്പനിയുടെ പ്രതിനിധികള്‍ സപ്തംബര്‍ 19 ഞായറാഴ്ച വീണ്ടും എത്തും.
കമ്പനി പ്രതിനിധികള്‍ മൂന്നുവട്ടം കേരളത്തിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് നാലാം വട്ട ചര്‍ച്ചകള്‍ക്കാണ് മൂന്നംഗപ്രതിനിധിസംഘം ഞായറാഴ്ച എത്തുന്നത്.
നിര്‍മ്മാണ പ്ലാന്റ് സ്ഥാപിയ്ക്കുന്ന കൊച്ചിയിലെ അടിസ്ഥാനസൗകര്യങ്ങളും സാമൂഹ്യാന്തരീക്ഷവും മനസ്സിലാക്കാനാണ് നേരത്തെ സംഘം കേരളത്തില്‍ എത്തിയിരുന്നത്. ഇക്കുറി ഉടനെ ഉപയോഗിക്കാന്‍ പാകത്തില്‍ കാര്‍ നിര്‍മ്മാണയൂണിറ്റ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമായി സംഘം ചര്‍ച്ച നടത്തുമെന്ന് കരുതുന്നു. കെഐഐഡിസിയാണ് പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിക്കേണ്ടത്. കണ്‍സള്‍ട്ടന്‍സി കരാറിന് മുന്നില്‍ നില്ക്കുന്നത് സി.ആര്‍. നാരായണറാവു ആന്റ് കമ്പനിയാണ്.
നവമ്പര്‍ 16നാണ് ബിഎംഡബ്ല്യുകമ്പനിയുടെ ബോര്‍ഡ് യോഗം. അതിന് മുന്നോടിയായി കേരളത്തില്‍ പ്ലാന്റ് സ്ഥാപിയ്ക്കണോ എന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിനുള്ള വിദഗ്ധസംഘം അടുത്ത മാസം കൊച്ചിയില്‍ എത്തുമെന്ന് കരുതുന്നു.












Click it and Unblock the Notifications