പോട്ട പിന്‍വലിയ്ക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം
ദില്ലി: വിവാദ വിഷയമായ പോട്ട (പ്രിന്‍ഷന്‍ ഓഫ് ടെററിസം ആക്ട്) പിന്‍വലിയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇനി ഇത് ഒപ്പ് വയ്ക്കാനായി രാഷ്ട്രപതിയ്ക്ക് അയയ്ക്കും.
ഇത് ബില്ലായി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഐക്യ പുരോഗമന സഖ്യത്തിലെ കക്ഷികളായ എം.ഡി.എം.കെ.യും ഡി.എം.കെ. യും ഈ നിയമം റദ്ദാക്കണമെന്ന് ശക്തമായി വാദിയ്ക്കുന്നവരാണ്. ഇതാണ് ഇത്തരം ഒരു ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് കാരണം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം കൂടെ കൂട്ടാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications