Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടറെ സി ബി ഐ അറസ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടര്‍ പീര്‍ മുഹമ്മദിനെ സി ബി ഐ അറസ്റ് ചെയ്തു. സെപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഓഫീസിലെത്തിയാണ് സി ബി ഐ അധികൃതര്‍ ഇദ്ദേഹത്തെ അറസ്റ് ചെയ്തത്.

ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ സി ബി ഐ യുടെ കൊച്ചി ഓഫീസിലേയ്ക്ക് കൊണ്ടുപോയിരിയ്ക്കുകയാണ്. വ്യാഴാഴ്ച രാത്രിയില്‍ പീര്‍ മുഹമ്മദിന്റെ വീട്ടില്‍ സി ബി ഐ അധികൃതര്‍ തിരച്ചില്‍ നടത്തിയിരുന്നു.

എന്തിനാണ് അറസ്റ് എന്ന് സി ബി ഐ മാദ്ധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചില്ല. ദൂരദര്‍ശനുമായി ബന്ധപ്പെട്ട അഴിമതിയാണ് അറസ്റിന് കാരണമെന്ന് കരുതുന്നു. പരിപാടികള്‍ കരാറുകാര്‍ക്ക് നല്‍കുന്നതിലും മറ്റും ദൂരദര്‍ശനില്‍ അഴിമതി നടക്കുന്നതായി പരക്കെ പരാതി ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+