കോവളം കൊട്ടാരം: സര്‍ക്കാരിന് നോട്ടീസ്
തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ മതില്‍ നിര്‍മ്മാണം സര്‍ക്കാര്‍ തടഞ്ഞതിനെതിരെ കോവളം ഹോട്ടല്‍സ് ലിമിറ്റഡ് സമര്‍പ്പിച്ച പരാതിയനുസരിച്ച് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.
തഹസില്‍ദാരാണ് കഴിഞ്ഞദിവസം മതിലിന്റെ പണി തടഞ്ഞത്. കോവളം കൊട്ടാരത്തിന്റെ വടക്കുപടിഞ്ഞാറെ മതിലാണ് പണിയാന്‍ ശ്രമിച്ചത്. തങ്ങളുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് മതില്‍ പണിയുന്നതെന്ന് ഹര്‍ജിക്കാര്‍ വാദിയ്ക്കുന്നു.
ഇത് സംബന്ധിച്ച് തങ്ങള്‍ തിരുവനന്തപുരം ജില്ലാകളക്ടര്‍ക്ക് നല്കിയ നിവേദനം പരിഗണിയ്ക്കണമെന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ഈ കേസ് ഫയലില്‍ പരിഗണിച്ച ജസ്റിസ് ബാലകൃഷ്ണനാണ് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.












Click it and Unblock the Notifications