വൈദ്യുതി മീറ്ററുകള്‍ പുറത്ത് നിന്ന് വാങ്ങാം
കോഴിക്കോട്: വൈദ്യുതി മീറ്ററുകള്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് സ്വയം പുറത്തുനിന്ന് വാങ്ങി വയ്ക്കുന്നതിന് അനുവാദം നല്‍കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ നിന്ന് തന്നെ ഈ മീറ്ററുകള്‍ വാങ്ങണമെന്ന നിബന്ധന മാറ്റുകയാണ്. സെപ്തംബര്‍ 17 വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ഡി.സി.സി ഓഫീസില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ തിരുവനന്തപുരത്തും കൊല്ലത്തും പ്രവര്‍ത്തിയ്ക്കുന്ന ട്രബിള്‍ കാള്‍ മാനേജ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം കോഴിക്കോട്ടും കൊച്ചിയിലും കൂടി തുടങ്ങും. ഇത് അടുത്ത 100 ദിവസത്തിനുള്ളില്‍ തന്നെ നടപ്പാക്കുന്നതാണ്.
പാവപ്പെട്ടവര്‍ക്ക് 20,000 വൈദ്യുതി കണക്ഷനുകല്‍ നല്‍കും. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കായുള്ള ഈ പദ്ധതി 100 ദിവസത്തിനുള്ളില്‍ നടപ്പാക്കും. 25 സബ് സ്റേഷനുകള്‍ ഈ കാലയളവില്‍ കമ്മീഷന്‍ചെയ്യും.
ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍ക്കും സ്വീകരണം നല്‍കി.












Click it and Unblock the Notifications