കുപ്പണ: പൊലീസ് വീഴ്ച വരുത്തി
തിരുവനന്തപുരം: കുപ്പണ മദ്യദുരന്തത്തിന് പിന്നില്‍ പൊലീസ്, എക്സൈസ് വകുപ്പുകളുടെ വീഴ്ചയാണെന്ന് കമ്മീഷന്‍. കഴിഞ്ഞദിവസം ഇതേക്കുറിച്ച് അന്വേഷിച്ച ജസ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
നല്ല മദ്യം കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വിലയ്ക്ക് നല്ല മദ്യം ലഭിയ്ക്കാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് സമര്‍പ്പിച്ചു. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications