ഒരു തുള്ളി വെള്ളവും വിട്ടുകൊടുക്കി ല്ല - മന്ത്രി
തിരുവനന്തപുരം: കേരളത്തിന് അവകാശപ്പെട്ട ഒരു തുള്ളി വെള്ളവും തമിഴ് നാട്ടിന് വിട്ടുകൊടുക്കി ല്ലന്ന് ജലവിഭവ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ നദികളെ തമിഴ്നാട്ടിലെ നദികളുമായി യോജിപ്പിയ്ക്കണമെന്ന തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു തിരുവഞ്ചൂര്‍.
കേരളത്തില്‍ നിന്ന് വെള്ളം കടത്താനായി മേക്കരയില്‍ തമിഴ്നാട് അണക്കെട്ട് പണിഞ്ഞത് കേരളത്തിന് അറിവുള്ളതാണ്. എന്നാല്‍ വെള്ളം കടത്താതിരിയ്ക്കാനായി വേണ്ടത് ചെയ്യും. ഇത് നിരീക്ഷിയ്ക്കാന്‍ വേണ്ട ഉദ്വോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അച്ചന്‍ കോവില്‍ ആറ്റില്‍ നിന്ന് വെള്ളം സംഭരിയ്ക്കാമെന്ന് കരുതിയാണ് മേക്കരയില്‍ തമിഴ്നാട് അമണക്കെട്ട് പണിഞ്ഞിരിയ്ക്കുന്നത്. തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications