Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് സിപിഎമ്മിന്റെ താക്കീത്

ദില്ലി: ഇടതുപാര്‍ട്ടികളും യുപിഎയും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ നയപ്രഖ്യാപനങ്ങള്‍ നടത്തരുതെന്ന് സിപിഎം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തങ്ങള്‍ക്ക് വിയോജിപ്പുള്ള വിഷയങ്ങളില്‍ നയപ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് തങ്ങള്‍ക്ക് പരസ്യമായി വ്യക്തമാക്കേണ്ടിവരും. അതൊഴിവാക്കാന്‍ നയപ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഇടതുപാര്‍ട്ടികളുമായി ആലോചിക്കുന്നതാണ് ഉചിതം- സിപിഎം പോളിറ്റ് ബ്യൂറോ അംഗവും യുപിഎ-ഇടതുപാര്‍ട്ടി ഏകോപനസമിതി അംഗവുമായ സീതാറാം യെച്ചൂരി പറഞ്ഞു.

പരസ്യമായി സര്‍ക്കാരുമായുള്ള ഭിന്നത അറിയിക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+