സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കും: മന്‍മോഹന്‍
ദില്ലി: യുപിഎയിലെ എല്ലാ സഖ്യകക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
സിപിഎം നേതാക്കളായ ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, ജ്യോതിബസു എന്നിവരുമായി യുപിഎ അധ്യക്ഷ സോണിയാഗാന്ധിയോടൊപ്പം നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചര്‍ച്ച 90 മിനുട്ട് നീണ്ടുനിന്നു.
കൂടിക്കാഴ്ച അനൗപചാരികമായിരുന്നുവെന്നും സഖ്യത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ഭാവിപരിപാടികളെ കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
പൊതുമിനിമം പരിപാടി നടപ്പിലാക്കുന്നതു സംബന്ധിച്ച ഇടതുപാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രശ്നംപരിഹാരം കണ്ടെത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications