പൈനാപ്പിള്‍ പെട്ടികളില്‍ കള്ളനോട്ടുകള്‍
നെടുമ്പാശേരി: ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച പൈനാപ്പിള്‍-പച്ചക്കറി പെട്ടികളില്‍ നിന്നും ഒരു കോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചു.
സപ്തംബര്‍ 15 ബുധനാഴ്ചയാണ് ദുബായിലേക്കുള്ള എയറിന്ത്യാവിമാനത്തില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ഇന്ത്യന്‍ കറന്‍സിയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍ ഉണ്ടായിരുന്നു.
കണ്ണൂരില്‍ നിന്നുള്ളയാളാണ് കള്ളനോട്ടുകള്‍ കടത്താന്‍ ശ്രമിച്ചതെന്നും ഇയാള്‍ കേരളം വിട്ടതായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കണ്ണൂര്‍ ആസ്ഥാനമായി ഒരു എക്സ്പോര്‍ട്ട് യൂണിറ്റ് ഉണ്ട്.
110 പെട്ടകളിലായാണ് പൈനാപ്പിളും പച്ചക്കറികളും കൊണ്ടുവന്നത്. ഇതില്‍ 11 പെട്ടികളില്‍ ആണ് കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. പെട്ടി പാക്ക് ചെയ്തത് വൈറ്റിലയിലുള്ള ഒരു കമ്പനിയിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications