Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുടെ അനധികൃത ലോട്ടറി പിടിച്ചു

പാലക്കാട്: പാലക്കാടും കുമളിയിലും സപ്തംബര്‍ 18 ശനിയാഴ്ച പൊലീസ് കോടികളുടെ അനധികൃത ലോട്ടറി ടിക്കറ്റ് പിടികൂടി. പാലക്കാട് വാളയാര്‍ ചെക്പോസ്റില്‍ 4.20 കോടിയുടെ അനധികൃത ലോട്ടറിയാണ് പിടികൂടിയത്. കുമളിയില്‍ അരക്കോടിയുടെ അനധികൃത ലോട്ടറി പിടിച്ചെടുത്തു.

വാളയാര്‍ വില്പനികുതി ചെക്പോസ്റില്‍ മിനി ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന 4.2 കോടിയുടെ അരുണാചല്‍ പ്രദേശിന്റെ അനധികൃത ലോട്ടറികളാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശിയായ ലോറി ഡ്രൈവര്‍ സതീഷ് കുമാറിനെ അറസ്റ് ചെയ്തു.

കുന്നത്തുമേട് വി. എസ്. എന്റര്‍പ്രൈസസിലേക്ക് കൊണ്ടുവന്ന ലോട്ടറി മടക്കിഅയച്ചതിനെ തുടര്‍ന്ന് അരുണാചല്‍പ്രദേശിലേക്ക് തിരിച്ചുകൊണ്ടുപോവുകയായിരുന്നു. പൊലീസിന്റൈ റെയ്ഡിനെ ഭയന്നാണ് 238 പെട്ടികളിലായി ഉണ്ടായിരുന്ന ലോട്ടറി തിരിച്ചയച്ചതെന്ന് കരുതുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 70 കോടിക്ക് മുകളിലുള്ള അനധികൃത ലോട്ടറിയാണ് പാലക്കാട് ജില്ലയില്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ കോടികളുടെ അനധികൃത ലോട്ടറി പിടികൂടിയ ഇടുക്കി ജില്ലയിലെ കുമളിയില്‍ നിന്ന് ശനിയാഴ്ച അരകോടിയുടെ അനധികൃത ലോട്ടറി കൂടി പിടികൂടി. കഴിഞ്ഞ ദിവസം അനധികൃത ലോട്ടറി പിടികൂടിയ ലോഡ്ജിന് സമീപത്തു നിന്നാണ് ശനിയാഴ്ചയും ലോട്ടറി പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+