മുഖ്യമന്ത്രി മാപ്പ്ചോദിച്ചു
തിരുവനന്തപുരം: ഒമ്പതാംക്ലാസിലെ ഗണിതപാഠപുസ്തകത്തില്‍ ദേശീയഗാനം അച്ചടിച്ചതില്‍ പാകപ്പിഴ വന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പ്ചോദിച്ചു. ദേശീയഗാനത്തില്‍ ഗുജറാത്ത് എന്ന വാക്ക് വിട്ടുപോയതിനെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിഴവ്വന്നതില്‍ മാപ്പ്ചോദിച്ചത്.
പുതുതായി അച്ചടിക്കുന്ന പാഠപുസ്തകങ്ങളില്‍ പിഴവുകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതിനകം വിതരണം ചെയ്ത പുസ്തകങ്ങളില്‍ ഗുജറാത്ത് എന്ന് കൂടി അച്ചടിച്ച് ഒട്ടിച്ച് ചേര്‍ക്കുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പ്രൂഫ് വായനയില്‍ വന്ന പിഴവായിരുന്നു പാഠപുസ്തകത്തിലെ തെറ്റിന് കാരണമായത്. മൂന്നരക്കോടി പുസ്തകങ്ങള്‍ അച്ചടിച്ചതില്‍ അരലക്ഷം പുസ്തകങ്ങളില്‍ മാത്രമാണ് തെറ്റ് വന്നത്. -മന്ത്രി പറഞ്ഞു.












Click it and Unblock the Notifications