കരിമണല്‍ ഖനനത്തിന് അനുമതി നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് കരിമണല്‍ ഖനനത്തിന് കൊച്ചിയിലെ കെആര്‍ഇഎംഎല്‍ കമ്പനിക്ക് വ്യവസായ വകുപ്പ് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കി.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങള്‍ കരിമണല്‍ ഖനനം പാടില്ലെന്ന നിലപാടാണ് ഇതുവരെ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നത്. ഈ നിലപാടില്‍ മാറ്റം വരുത്തിയാണ് കമ്പനിക്ക് കരിമണല്‍ ഖനനത്തിനായി എന്‍ഒസി നല്‍കിയിരിക്കുന്നത്.
കരിമണല്‍ ഖനനം സംബന്ധിച്ച ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിലെ ഇടക്കാല വിധിയനുസരിച്ചാണ് എന്‍ഒസി നല്‍കിയതെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കമ്പനിക്ക് ഭരണാനുമതി നല്‍കിയിട്ടില്ല. ഭരണാനുമതി സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാവേണ്ടത് ഹൈക്കോടതിയില്‍ നിന്നാണ്.












Click it and Unblock the Notifications