കടലില്‍ നിന്ന് രൂക്ഷ ഗന്ധം
തിരുവനന്തപുരം: കടലില്‍ നിന്ന് രൂക്ഷ ഗന്ധം ഉയരുകയും മീനുകള്‍ ചത്ത് പൊങ്ങുകയും ചെയ്യുന്നത് കേരള തീരത്ത് പതിവായിരിയ്ക്കുന്നു.
സെപ്തംബര്‍ 17 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വള്ളക്കടവിലും വലിയതുറയിലുമാണ് കടലില്‍ നിന്ന് രൂക്ഷ ഗന്ധം ഉയര്‍ന്നത്. ശനിയാഴ്ച ഇതേ സംഭവം പെരുമാതുറയിലും ഉണ്ടായി.
കഴിഞ്ഞ ആഴ്ച ഇതേ സംഭവം ആലപ്പുഴ കടല്‍ തീരത്താണ് ഉണ്ടായത്. അവിടെ ഒട്ടേറെ മീന്‍ ചത്ത് പൊങ്ങിയിരുന്നു. തിരുവനന്തപുരം തീരത്തും ഇത് ആവര്‍ത്തിച്ചു.
ശനിയാഴ്ച തിരുവനന്തപുരം പെരുമാതുറയില്‍ കടലില്‍ നിന്ന് ഉയര്‍ന്ന രൂക്ഷ ഗന്ധം ശ്വസിച്ച ഇരുപതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുമ്പയ്ക്കടുത്തും ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പച്ചിരിയ്ക്കുകയാണ്.
വെള്ളിയാഴ്ച വലിയതുറയില്‍ കടലില്‍ നിന്ന് രൂക്ഷ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരപ്രദേശത്തെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരുന്നു.
കാലവര്‍ഷം ഉണ്ടാവുമ്പോള്‍ കടലിന് അടിയില്‍ നടക്കുന്ന രാസ പരിണാമമാണ് ഇതിന് കാരണമെന്നാണ് കൊച്ചിയിലെ സി.എം.എഫ്.ആര്‍.ഐ. യിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
വലിയതുറ പ്രദേശത്ത് കുട്ടികള്‍ക്ക് ദുര്‍ഗന്ധം മൂലം ബോധക്കേടും ഛര്‍ദിലും ഉണ്ടായി.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മേഖലയാകെ ദുര്‍ഗന്ധം പടര്‍ന്നത്. പൂന്തുറ മുതല്‍ വേളി വരെ ഇത് വ്യാപിച്ചു. തീരദേശത്തിന് ഒര കിലോമീറ്റര്‍ ഉള്ളില്‍ വരെ ദുര്‍ഗന്ധമെത്തി.












Click it and Unblock the Notifications