കാര്‍ ബോംബ് സ്ഫോടനം: 23 മരണം
ബാഗ്ദാദ്: ഇറാഖില്‍ നാഷണല്‍ ഗാര്‍ഡ് ഓഫീസുകള്‍ക്ക് മുമ്പില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.
രണ്ട് അമേരിക്കക്കാരെയും ഒരു ബ്രിട്ടീഷ് പൗരനെയും തീവ്രവാദികള്‍ ബന്ദികളാക്കിയിട്ടുണ്ട്. തടവിലാക്കിയ മുഴുവന്‍ സ്ത്രീകളെയും മോചിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ വധിയ്ക്കുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്കി. സപ്തംബര്‍ 18 ശനിയാഴ്ച അല്‍ ജസീറ ടെലിവിഷനില്‍ തടവിലാക്കിയ ബന്ദികളെ കാണിച്ചിരുന്നു.
കിര്‍ക്കുക്കിലെ നാഷണല്‍ ഗാര്‍ഡുകളുടെ ഓഫീസിന് മുന്നിലാണ് സ്ഫോടനം നടന്നത്. 53 പേര്‍ക്ക് പരിക്കുണ്ട്.












Click it and Unblock the Notifications