ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കില്ല: ഐസിഐസിഐ
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഐസിസിഐസി ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഫെഡറല്‍ ബാങ്കിന്റെ 20.4 ശതമാനം ഓഹരി ഐസിഐസിഐ ബാങ്കിന്റെ കൈവശമുണ്ട്. 1993മുതല്‍ മൂലധനപരിധി ഉയര്‍ത്താന്‍ ഫെഡറല്‍ ബാങ്കിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഐസിഐസിഐ ബാങ്ക് ഫെഡറല്‍ ബാങ്കില്‍ ഓഹരിവിഹിതം നേടിയത്.
2004 ജൂലൈ ആറിന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലര്‍ മറ്റൊരു ബാങ്കിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈവശമുള്ള ബാങ്കുകള്‍ ഓഹരിവിഹിതം അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ അനുസരിച്ച് നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ കൈവശുള്ള ഫെഡറല്‍ ബാങ്കിലെ ഓഹരിവിഹിതം അഞ്ച് ശതമാനമായി കുറയ്ക്കാമെന്ന് റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐസിഐസിഐ ബാങ്ക് ഫെഡറല്‍ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐസിഐസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേ സമയം ഫെഡറല്‍ ബാങ്ക് ഷെയര്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഐസിഐസിഐ ബാങ്ക് ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ നീക്കം തടയുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications