എന്‍ആര്‍ഐ വിവാഹം: സ്ത്രീരക്ഷയ്ക്ക് കരാര്‍ വരും
ദില്ലി: വിദേശഇന്ത്യക്കാരെ വിവാഹം ചെയ്യുന്ന സ്ത്രീകളുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ കരാര്‍ കൊണ്ടുവരാന്‍ ദേശീയ വനിതാകമ്മീഷന്‍ ശ്രമിയ്ക്കുന്നു. വിദേശഇന്ത്യക്കാരായ പുരുഷന്മാര്‍ വിവാഹശേഷം സ്ത്രീയെ ഒഴിവാക്കുന്ന കേസുകള്‍ വര്‍ധിച്ചുവരുന്നതിനാലാണ് സ്ത്രീകളെ സംരക്ഷിയ്ക്കാന്‍ ദേശീയ വനിതാകമ്മീഷന്‍ കരാര്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.
വിദേശഇന്ത്യക്കാരനായ ഭര്‍ത്താവുമായി ബന്ധം ഉപേക്ഷിയ്ക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ മക്കളെ കസ്റഡിയില്‍ കിട്ടാനും ജീവനാംശം കിട്ടുന്നതിനും ഉള്ള നിയമതടസ്സങ്ങള്‍ നീങ്ങിക്കിട്ടുന്നതിനാണ് ദേശീയ വനിതാകമ്മീഷന്‍ ശ്രമിയ്ക്കുന്നത്. ഇതിനായി ദേശീയവനിതാ കമ്മീഷന്‍ മറ്റ് വിദേശരാഷട്രങ്ങളുമായി ഒപ്പുവയ്ക്കാന്‍ ഒരു കരട് കരാര്‍ തയ്യാറാക്കിയിട്ടുണ്ട്.
വിദേശമന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി ഈ കരട് കരാര്‍ സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. വിദേശരാജ്യങ്ങളിലെ വിവാഹമോചന വിധികള്‍ ഇന്ത്യന്‍ കോടതികള്‍ക്ക് കൂടി സ്വീകാര്യമാക്കാനും വനിതാകമ്മീഷന്‍ നിര്‍ദേശിക്കുന്നു. അങ്ങിനെയെങ്കില്‍ വിവാഹമോചനം നേടുന്ന സ്ത്രീയ്ക്ക് കുട്ടികളെ കസ്റഡിയില്‍ കിട്ടാനും ജീവനാംശം കിട്ടാനും ഇന്ത്യന്‍ കോടതികളില്‍ വാദിയ്ക്കാനാവും. വിദേശ ഇന്ത്യക്കാര്‍ കൂടുതലായി താമസിയ്ക്കുന്ന വിദേശരാജ്യങ്ങളുമായി കരാര്‍ ഒപ്പുവയ്ക്കണമെന്നും ദേശീയ വനിതാകമ്മീഷന്‍ നിര്‍ദേശിക്കുന്നു.
അറബ് നാടുകളിലേക്ക് വിവാഹം ചെയ്ത് പോകുന്ന മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കേരള എന്നിവിടങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കും ഈ കരാര്‍ ഗുണം ചെയ്യുമെന്ന് ദേശീയവനിതാകമ്മീഷന്‍ അധ്യക്ഷ പൂര്‍ണ്ണിമാ അദ്വാനി പറഞ്ഞു.












Click it and Unblock the Notifications