തര്‍ക്കമുള്ള പള്ളികളില്‍ ബാവയെ പ്രവേശിപ്പിക്കില്ല: മുഖ്യമന്ത്രി
കൊച്ചി: തര്‍ക്കമുള്ള പള്ളികളില്‍ സംസ്ഥാനം സന്ദര്‍ശിക്കുന്ന പാത്രിയര്‍ക്കീസ് ബാവയുടെ പരിപാടികള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
എന്നാല്‍ തര്‍ക്കങ്ങള്‍ യഥാര്‍ഥമായിരിക്കണം. പാത്രിയര്‍ക്കീസ് ബാവ മുമ്പും സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും പ്രശ്നമുള്ളതായി താന്‍ കരുതുന്നില്ല.
സഭാതര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഒരു വിഭാഗത്തിന്റെയും വികാരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനപരിപാടികള്‍ സമാധാനപരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications