കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സ്കോച്ച് നിര്‍മാണ കേന്ദ്രം കണ്ടെത്തി

  • By Staff
Google Oneindia Malayalam News

കൊല്ലം: വിവിധ ബ്രാന്റുകളിലുള്ള വ്യാജ സ്കോച്ച് വിസ്കി ഉണ്ടാക്കുന്ന കേന്ദ്രം കൊല്ലം ഈസ്റ് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ് ചെയ്തു.

സയിദ് മുഹമ്മദ് (67), താജുദ്ദീന്‍ (37), ജമീര്‍ (27), സദാനന്ദ് (67) എന്നിവരാണ് അറസ്റിലായത്. 20 കുപ്പി വ്യാജ സ്കോച്ച് വിസ്കിയും നൂറുകണക്കിന് ഒഴിഞ്ഞ സ്കോച്ച് കുപ്പികളും വ്യാജലേബലുകളും സ്കോച്ച് വിസ്കിയില്‍ ചേര്‍ക്കുന്ന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ജോണിവാക്കര്‍, ഷിവാസ് റീഗല്‍, റെമിമാര്‍ട്ടിന്‍, ഗ്ലെന്‍ഫിഡിച്ച്, ബ്ലാക്ക് ഡോഗ്, ബീഫീറ്റര്‍, കനേഡിയന്‍ ക്ലബ്, ബ്ലാക്ക് ആന്റ് വൈറ്റ്, ജെ ആന്റ് ബി തുടങ്ങിയ എല്ലാ പ്രമുഖ ബ്രാന്റുകളും ഇവിടെ നിര്‍മിച്ച് വിറ്റിരുന്നു.

450 മുതല്‍ 1500 രൂപ വരെ വിലയ്ക്കാണ് ഇവ വിറ്റിരുന്നത്. വ്യാജ സ്കോച്ച് കുപ്പിയില്‍ നാലിലൊന്ന് യഥാര്‍ഥ സ്കോച്ച് വിസ്കിയും ബാക്കി വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമാണ് ചേര്‍ത്തിരുന്നത്. സ്കോച്ച് വിസ്കിയുടെ മണവും രുചിയും കിട്ടുന്നതിന് വേണ്ട സാമഗ്രികളും ചേര്‍ത്തിരുന്നു.

ചെന്നൈയില്‍ നിന്നും 45 മുതല്‍ 450 വരെ രൂപയ്ക്കാണ് ഒഴിഞ്ഞ സ്കോച്ച് കുപ്പികള്‍ വാങ്ങിയിരുന്നത്. വ്യാജലേബലുകളും വാങ്ങിയിരുന്നത് ചെന്നൈയില്‍ നിന്നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X