പങ്കജാക്ഷക്കുറുപ്പിന് അന്ത്യാഞ്ജലി
അമ്പലപ്പുഴ : അയല്‍ക്കൂട്ട ദര്‍ശനങ്ങളുടെ ഉപജ്ഞാതാവും ഗാന്ധിയനുമായ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജഡം സംസ്കരിച്ചു. സംസ്കാരം സപ്തംബര്‍ 19 ഞായറാഴ്ച അമ്പലപ്പുഴയിലെ വീട്ടുവളപ്പില്‍ നടന്ന സംസ്കാരച്ചടങ്ങില്‍ നാനാതുറയില്‍പ്പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തി.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അദ്ദേഹത്തെ ആലപ്പുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. പരേതയായ രാധമ്മയാണ് ഭാര്യ. ഡോ. രാധാകൃഷ്ണന്‍, രമ, ശാന്തി എന്നിവര്‍ മക്കളാണ്. മോഹന്‍കുമാര്‍, അജിത് എന്നിവര്‍ മരുമക്കളാണ്.
21ാം വയസ്സില്‍ വൈശ്യഭാഗം എല്‍പി സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1973ല്‍ പുന്നപ്ര എന്‍എസ്എസ്യുപി സ്കൂളില്‍ നിന്നും ഹെഡ്മാസ്റര്‍ സ്ഥാനം രാജിവച്ചു.
നമ്മുടെ ഗ്രാമം, പുതിയ ലോകം പുതിയ വഴി, ഭാവിയിലേക്ക്, ഭാവിലോകം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications