Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കറ: വിദഗ്ധ പഠനം നടത്തും

തിരുവനന്തപുരം: കടലില്‍ കാണുന്ന കടല്‍ക്കറ എന്ന പ്രതിഭാസത്തെ കുറിച്ച് വിദഗ്ധ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ മാസ്ററുടെ അധ്യക്ഷതയില്‍ സപ്തംബര്‍ 19 ഞായറാഴ്ച നടന്ന ഉന്നത ഉദ്യോസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇതുസംബന്ധിച്ച് പഠനം നടത്താന്‍ മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനെയും കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

220 പേരെയാണ് ഇതുവരെയായി ഇതുവരെ കടലില്‍ നിന്നുള്ള രൂക്ഷഗന്ധം ശ്വസിച്ച് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധപഠനത്തിന് ശേഷം മാത്രമേ കടല്‍ മീന്‍ കഴിക്കാമോ എന്ന കാര്യം തീരുമാനിക്കാനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+