തങ്ങളുമായി ജേക്കബ് ചര്‍ച്ച നടത്തി
മലപ്പുറം: കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവും മുന്‍മന്ത്രിയുമായ ടി. എം. ജേക്കബ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി പാണക്കാട് വച്ച് ചര്‍ച്ച നടത്തി.
യുഡിഎഫ് യോഗം ഉടന്‍വിളിച്ചുകൂട്ടുന്നതിന് സമ്മര്‍ദം ചെലുത്തണമെന്ന് തങ്ങളോട് ജേക്കബ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളെ മന്ത്രിസഭാ പുന:സംഘടനയില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന നീക്കങ്ങള്‍ക്ക് ജേക്കബ് മുസ്ലിം ലീഗിന്റെ പിന്തുണ അഭ്യര്‍ഥിച്ചു.
യുഡിഎഫില്‍ നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തെ കുറിച്ച് തങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് ജേക്കബ് കൂടിക്കാഴ്ചക്ക്് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം.
മുന്നണിയിലെ പ്രശ്നങ്ങള്‍ ജേക്കബുമായി ചര്‍ച്ച നടത്തിയെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications