വര്‍ക്കലയോട് സിപിഎം വിശദീകരണം തേടി
ദില്ലി: ലോക്സഭയില്‍ സിപിഎമ്മിന്റെ നയത്തിന് വിരുദ്ധമായി പ്രതിഷേധം നടത്തിയ വര്‍ക്കല രാധാകൃഷ്ണന്‍ എംപിയോട് സിപിഎം വിശദീകരണം ചോദിച്ചു.
ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് വര്‍ക്കല ലോക്സഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. ഇത് പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് ചര്‍ച്ച കൂടാതെ പാസാക്കുന്നതിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗീകരിച്ചിരുന്നു.
വര്‍ക്കലയുടെ പ്രതിഷേധത്തെ കുറിച്ച് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സിപിഎമ്മിന് രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിശദീകരണ തേടിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കാണ് വര്‍ക്കല വിശദീകരണം നല്‍കേണ്ടത്.
പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, തന്റേതായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ക്കല ഇതിന് മുമ്പും ലോക്സഭയില്‍ നിലപാടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications