പ്രധാനമന്ത്രി വിദേശത്തേയ്ക്ക് പുറപ്പെട്ടു
ദില്ലി: ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലേക്ക് ഒമ്പത് ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് യാത്ര പുറപ്പെട്ടു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിയ്ക്കുന്നതിനായി താന്‍ പ്രയത്നിക്കുമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.
സപ്തംബര്‍ 23ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അന്താരാഷ്ട്രസമൂഹം നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇതിന് ഐക്യരാഷ്ട്രസഭ പുനസംഘടിപ്പിയ്ക്കേണ്ടത് ആവശ്യമാണ്. - മന്‍മോഹന്‍സിംഗ് പറഞ്ഞു.
ഔദ്യോഗികവസതിയില്‍ നിന്നും പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി, മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവര്‍ എത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തികപരിഷ്കരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സപ്തംബര്‍ 21നാണ് ജോര്‍ജ്ജ് ബുഷുമായുള്ള കൂടിക്കാഴ്ച.
ഐക്യരാഷ്ട്രപൊതുസമ്മേളനത്തിനിടയില്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായി സപ്തംബര്‍ 24ന് മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച നടത്തും. ജപ്പാന്‍, അഫ്ഗാനിസ്ഥാന്‍, ജര്‍മ്മനി, ബ്രസീല്‍ എന്നീ രാഷ്ട്രത്തലവന്‍മാരുമായും മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്ച ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേരെ ബ്രിട്ടനിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകും.












Click it and Unblock the Notifications