ഫാമിലി വിസ: ഖത്തറില്‍ പുതിയ നിയമം
ദുബായ്: ഫാമിലി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിയമം ഖത്തറില്‍ നിലവില്‍വന്നു.
നേരത്തെ 4000 റിയാല്‍ ശമ്പളമുള്ളവര്‍ക്ക് ഫാമിലി വിസ ലഭിക്കുമായിരുന്നു. പുതിയ നിയമം അനുസരിച്ച് 6000 രൂപയായി ഈ പരിധി കൂട്ടിയിരിക്കുകയാണ്.
ഖത്തറില്‍ വര്‍ധിച്ചുവരുന്ന പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇപ്പോള്‍ ഖത്തറില്‍ കുടുംബമായി താമസിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല. സ്പോണ്‍സര്‍ താമസസൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍ താഴ്ന്ന വരുമാനക്കാര്‍ക്കും ഫാമിലി വിസ നല്‍കുന്ന കാര്യം പരിഗണനയിലാണ്.












Click it and Unblock the Notifications