കോക്കിനും പെപ്സിക്കുമെതിരെ വന്ദനാശിവ
ദില്ലി: കൊക്ക കോളയും പെപ്സിയും ഇന്ത്യക്കെതിരായ ഒരു ജലയുദ്ധത്തിലാണെന്ന് സാമൂഹികപ്രവര്‍ത്തകയായ വന്ദനാശിവ പറഞ്ഞു.
ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതിനും മലിനീകരിക്കുന്നതിനുമെതിരെ 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങിയതായി വന്ദനാശിവ പറഞ്ഞു. റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്, ടെക്നോളി ആന്റ് ഇക്കോളജി, നവധ്യാന, ആസാദി ബചാവോ ആന്ദോളന്‍ എന്നീ സംഘടനകളാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
ഭൂഗര്‍ഭജലം ജനങ്ങള്‍ക്കുള്ളതാണ്, അല്ലാതെ കൊക്ക കോളക്കും പെപ്സിക്കുമുള്ളതല്ല എന്ന കേരള ഹൈക്കോടതി വിധി അവര്‍ ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പ്രചാരണം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരണം തുടങ്ങിയതായി വന്ദനാശിവ അറിയിച്ചു.












Click it and Unblock the Notifications