Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഏജന്‍സികളെ ഉള്‍പ്പെടുത്തരുത്: സിപിഎം

ദില്ലി: പദ്ധതി ആസൂത്രണങ്ങളില്‍ വിദേശ ഏജന്‍സികളെ ഉള്‍പ്പെടുത്തരുതെന്ന് സിപിഎം ആസൂത്രണ കമ്മിഷനോട് ആവശ്യപ്പെട്ടു.

നയരൂപീകരണങ്ങളില്‍ വിദേശ ഏജന്‍സികളുടെ ഉപദേശം തേടുന്നത് ഒഴിവാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിംഗ് ആലുവാലിയയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ നയരൂപീകരണത്തില്‍ ഐഎംഎഫിനെയും ലോകബാങ്കിനെയും പോലുള്ള ഏജന്‍സികള്‍ സ്വാധീനം ചെലുത്തുന്നുവെന്ന പൊതുവികാരമാണ് 1991 മുതലുള്ളത്. ഈ ഏജന്‍സികള്‍ രൂപപ്പെടുത്തുന്ന നയങ്ങള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കും.

ആസൂത്രണ പ്രക്രിയയില്‍ വിദേശ ഏജന്‍സികളെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മറ്റ് ഇടതുപാര്‍ട്ടികളായ സിപിഐയും ആര്‍എസ്പിയും നേരത്തെ തന്നെ അലുവാലിയക്ക് കത്തയച്ചിരുന്നു.

യുപിഎ-ഇടതു പാര്‍ട്ടി ഏകോപന സമിതിയുടെ അടുത്ത യോഗത്തില്‍ ഇടതുപാര്‍ട്ടികള്‍ ഈ പ്രശ്നം അവതരിപ്പിക്കും. വിദേശപര്യടനം കഴിഞ്ഞ് ആസൂത്രണ കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തിരിച്ചെത്തിയതിന് ശേഷമാണ് യോഗം ചേരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+