Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവ് കുറഞ്ഞ സര്‍വീസുമായി എയര്‍ അറേബ്യ

കൊച്ചി: കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് നിലവിലുള്ള നിരക്കിന്റെ അമ്പത് ശതമാനം യാത്രാനിരക്ക് മാത്രം ഈടാക്കുന്ന ചെലവ് കുറഞ്ഞ വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ തയ്യാറാണെന്ന് എയര്‍ അറേബ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആദേല്‍ അലി പറഞ്ഞു.

വ്യോമയാന അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധ്യമായ പരമാവധി സര്‍വീസുകള്‍ കേരളത്തിലേക്ക് നടത്താന്‍ എയര്‍ അറേബ്യക്ക് താത്പര്യമുണ്ട്.

സപ്തംബര്‍ 30ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെയും സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു തന്നിട്ടുണ്ട്.

മിക്ക എയര്‍ലൈന്‍സുകളുടെയും വിമാനങ്ങള്‍ ആകാശത്തില്‍ സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പോലെയാണ്. അമിതമായ സുഖസൗകര്യങ്ങളില്ലാതെയായിരിക്കും എയര്‍ അറേബ്യയുടെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ആവശ്യമുള്ളവര്‍ക്ക് വിമാനത്തില്‍ ഭക്ഷണം നല്‍കും.

ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള എയര്‍ അറേബ്യയുടെ നിര്‍ദേശം ഒട്ടേറെ മലയാളികള്‍ക്ക് പ്രയോജനപ്രദമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+