Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൗസ് ബോട്ടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണം

ആലപ്പുഴ: ഹൗസ് ബോട്ടുകള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ലോകായുക്ത ഉത്തരവിട്ടു.

ഹൗസ് ബോട്ട് ഉടമകള്‍ ഒരു മാസത്തിനുള്ളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരിക്കണമെന്നാണ് ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ജസ്റിസ് കെ. ശ്രീധരന്‍, ഉപലോകായുക്ത വി. ഭാസ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൗസ്ബോട്ടുകള്‍ ആലപ്പുഴയിലെ കായലുകള്‍ മലിനീകരിക്കുന്നുവെന്ന ആലപ്പുഴ ടൗണ്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ലോകായുക്ത റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഹൗസ്ബോട്ടുകളില്‍ ഇടക്കിടെ പരിശോധന നടത്തണമെന്ന് ലോകായുക്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+