പാര്‍ത്രിയാര്‍ക്കീസ് ബാവ എത്തി
കൊചി: പാര്‍ത്രിയാര്‍ക്കീസ് ബാവ കൊച്ചിയിലെത്തി. സെപ്തംബര്‍ 20 തിങ്കളാഴ്ച രാവിലെ ദുബൈയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇഗ്നാത്തിയോസ് സാഖാ സാഖാ പ്രതമന്‍ പാര്‍ത്രിയാക്കീസ് ബാവ എത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പാണ് അദ്ദേഹത്തിന് നല്‍കിയത്. രാവിലെ ഒമ്പത് മണിയ്ക്കാണ് ബാവ കൊച്ചിയില്‍ എത്തിയത്.
മന്ത്രിമാരായ ഡൊമിനിക്ക് പ്രസന്റേഷന്‍, ടി.എം. ജേക്കബ്, എംപിമാര്‍ എംഎല്‍എ മാര്‍ എന്നിവരും സഭാ നേതാക്കലും ചേര്‍ന്ന് ബാവയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. അകപ്പറമ്പ് പള്ളി സന്ദര്‍ശിയ്ക്കുക മാത്രമാണ് ബാവയുടെ തിങ്കളാഴ്ചത്തെ പരിപാടി. ലെ മെരഡിയന്‍ ഹോട്ടലിലാണ് അദ്ദേഹം വിശ്രമിയ്ക്കുന്നത്.
ബാവ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. തള്ളിയിരുന്നു. 21 ാം തീയതി ബാവ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പാത്രിയാര്‍ക്കാ സ്ഥാനാരോഹണ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications