ബാവയ്ക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഇാത്തിയോസ് സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി.
ബോസ് എബ്രഹാം എന്നയാള്‍ നല്‍കിയ ഹര്‍ജി ജസ്റിസുമാരായ കെ. എ. അബ്ദുള്‍ ഗഫൂര്‍, എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. മതചടങ്ങുകളില്‍ ബാവ പങ്കുെക്കുന്നത് അദ്ദേഹത്തിന്റെ വിസാ നിബന്ധനകളുടെയും വിദേശിനിയമത്തിലെ ചട്ടങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ബാവ മതചടങ്ങുകളില്‍ പങ്കെടുക്കുന്നത് ക്രമസമാധാനപ്രശ്നമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും വിദേശികളുടെ വിസാ നിബന്ധനകളുടെ ലംഘനം സംബന്ധിച്ച വിഷയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പാത്രിയര്‍ക്കാ സ്ഥാനാരോഹണ രജജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് ബാവ കേരളത്തിലെത്തിയത്.












Click it and Unblock the Notifications