Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷവാതകം ശ്വസിച്ച് റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: റിയാദിലെ നഗരമായ ദാഹല്‍ മഹദൂദില്‍ രണ്ട് മലയാളികള്‍ വിഷവാതകം ശ്വസി ശ്വസിച്ച് മരിച്ചു. റോഡരികിലെ ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

വാതകം ശ്വസിച്ച് ബോധം നഷ്ടപ്പെട്ട സൗദി പൗരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലയിലെ കരിക്കോട് റിയാസ് മന്‍സിലില്‍ ഷഹീര്‍(41), മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പറമ്പില്‍ പീടികയില്‍ പറങ്ങോടന്റെ മകന്‍ സോമന്‍(23) എന്നിവരാണ് മരിച്ചത്.

സോമന്‍ സൗദിയിലെത്തിയിട്ട് പത്തു മാസമേ ആയുള്ളൂ. നിര്‍ധന കുടുംബത്തിലെ അംഗമായ ഷഹീര്‍ രണ്ടാമതു തവണ പുതിയ വിസയില്‍ സൗദിയില്‍ എത്തിയിട്ട് എട്ടുമാസമേ ആയിട്ടുള്ളൂ. ഭാര്യ ബീമ, മക്കള്‍: സബീന, റിയാസ്. മൃതദേഹങ്ങള്‍ റിയാദ് ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു സൗദി പൗരന്റെ വീട്ടില്‍ തകരാറിലായ ഡ്രൈയിനേജ് സംവിധാനത്തിന്റെ അറ്റകുറ്റ പണിയ്ക്കായി പോയതാണ് ഇരുവരും. ഇവര്‍ സ്വന്തമായി അറ്റകുറ്റ പണികള്‍ നടത്തിയാണ് ജീവിച്ചിരുന്നത്.

ഡ്രെയിനേജിന്റെ മാന്‍ഹോളിലൂടെ ആദ്യം അകത്തേക്ക് ഇറങ്ങിയ സോമന്‍ തകരാറിലായ പൈപ്പിന്റെ ഭാഗം പൊട്ടിച്ചപ്പോള്‍ വമിച്ച വാതകം ശ്വസിച്ച് ബോധരഹിതനായി കുഴിയിലേക്കു വീഴുകയായിരുന്നു. ഇതു കണ്ട് അയാളെ രക്ഷിക്കാന്‍ ഇറങ്ങിയ ഷഹീറും അപകടത്തില്‍പ്പെട്ടു. കരയ്ക്കു നില്‍ക്കുകയായിരുന്ന വീട്ടുടമസ്ഥനായ സൗദി പൗരന്‍ വാതകം ശ്വസിച്ച് ബോധരഹിതനായി വീണു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+