ഇന്ത്യ-ബ്രിട്ടന്‍ സംയുക്ത സമിതി രൂപീകരിക്കും
ലണ്ടന്‍: മന്ത്രിതല സംയുക്ത സാമ്പത്തിക-വ്യാപാര സമിതിക്ക് രൂപം നല്‍കാന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുകയും ഉഭയകക്ഷി വ്യാപാരവും നിര്‍ദിഷ്ട മേഖലകളിലെ നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് സമിതി രൂപീകരിക്കുന്നത്.
സാമ്പത്തിക സംവിധാനങ്ങളിലുള്ള ഉഭയകക്ഷി, ആഗോള പ്രശ്നങ്ങളെയും സാമ്പത്തിക സഹകരണത്തെയും കുറിച്ചുള്ള ചര്‍ച്ച നടത്തുന്നതിനും തീരുമാനമായി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ചര്‍ച്ചക്ക് ശേഷം സംയുക്ത പ്രഖ്യാപനത്തില്‍ അന്താരാഷ്ട്ര വ്യാപാരത്തെയും നിക്ഷേപപ്രശ്നങ്ങളെയും കുറിച്ചുള്ള ചര്‍ച്ച ഊര്‍ജിതപ്പെടുത്തുമെന്ന് അറിയിച്ചു.












Click it and Unblock the Notifications