Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിനുള്ള വരള്‍ച്ചാസഹായം പ്രധാനമന്ത്രിയുടെ പരിഗണനയില്‍

ദില്ലി: വരള്‍ച്ചമൂലം കേരളത്തിനുണ്ടായ കൃഷിനാശം നേരിടാനുള്ള പ്രത്യേക പാക്കേജ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പരിഗണനയിലാണെന്ന് കൃഷിമന്ത്രി ശരത്പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി വിദേശയാത്ര കഴിഞ്ഞ് എത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കേരളത്തിലെ വരള്‍ച്ചയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കേന്ദ്ര കൃഷിമന്ത്രാലയം (വായ്പാ വിഭാഗം) ജോയന്റ് സെക്രട്ടറി സതീഷ് ചന്ദറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മൂന്നു ദിവസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട്, കൃഷിമന്ത്രാലയം പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനുള്ള പാക്കേജാണ് പരിഗണനയിലിരിക്കുന്നതെന്നും പവാര്‍ പറഞ്ഞു.

വരള്‍ച്ചമൂലം കേരളത്തിനുണ്ടായ കൃഷിനാശവും മറ്റ് സംസ്ഥാനങ്ങളിലുണ്ടായ കൃഷിനാശവും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. കേരളത്തില്‍ നാണ്യവിളകള്‍ക്കാണ് നാശമുണ്ടായിരിക്കുന്നത്. ഈ നഷ്ടം പരിഹരിക്കാന്‍ വ്യത്യസ്തമായ സമീപനം ആവശ്യമാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് -കൃഷി മന്ത്രി പറഞ്ഞു.

അടിയന്തരമായി കേരളത്തിന് 300 കോടി രൂപ അനുവദിക്കണമെന്ന് മന്ത്രി കെ.എം.മാണിയുടെ ആവശ്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പവാര്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വരള്‍ച്ചാപ്രശ്നങ്ങളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

കൃഷി മന്ത്രാലയത്തിലെ സാധാരണ ഉദ്യോഗസ്ഥരെയാണ് കേന്ദ്രസംഘത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാറുള്ളത്. നേരത്തെ ഇങ്ങനെ അയച്ച രണ്ട് സംഘങ്ങളും കേരളത്തിന് സാമ്പത്തിക സഹായം ശുപാര്‍ശ ചെയ്തില്ല. അതിനാല്‍ കാര്‍ഷിക മന്ത്രാലയത്തിലെ വായ്പാവിഭാഗം ജോയന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അയച്ചത്-അദ്ദേഹം പറഞ്ഞു.

കേരളത്തിനുള്ള വരള്‍ച്ചാ സഹായനിര്‍ദേശം, പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള അടിയന്തരനിധി (എന്‍.സി.സി.എഫ്) യുടേയോ ദുരിതാശ്വാസ കരുതല്‍നിധി (സി.ആര്‍.എഫ്)യുടേയോ മാത്രം പരിധിയില്‍ ഒതുങ്ങുന്നതല്ലെന്നും വിളനാശം നേരിട്ട കര്‍ഷകന്റെ കൃഷി പുനരുദ്ധാരണത്തില്‍ സഹായിക്കുന്ന വ്യത്യസ്ത പദ്ധതിയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി എന്നിവര്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും പാര്‍ലമെന്റിനുള്ളില്‍ വിഷയം ഉന്നയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും വിദഗ്ധ സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+