വിദേശ ഏജന്‍സി: രാജിഭീഷണി ഉയരുന്നു
ദില്ലി: പത്താം പദ്ധതിയുടെ ഇടക്കാല വിലയിരുത്തലിനായുള്ള സമിതികളില്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ ആസൂത്രണ കമ്മിഷന്റെ വിവിധ സമിതികളിലെ ഇടതുപക്ഷ ധനകാര്യ വിദഗ്ധര്‍ രാജിവയ്ക്കുമെന്ന് സി. പി. ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.
പ്രമുഖ ധനകാര്യ വിദഗ്ധനായ സി. പി. ചന്ദ്രശേഖര്‍ പത്താം പദ്ധതിയുടെ ഇടക്കാല വിലയിരുത്തലിനായുള്ള സമിതികളില്‍ അംഗമാണ്.
പത്താം പദ്ധതിയുടെ ഇടക്കാല വിലയിരുത്തലിനായുള്ള സമിതികളില്‍ ലോകബാങ്കിന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രതിനിധികള്‍ ഉണ്ടായിരിക്കുമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിംഗ് അലുവാലിയ ആവര്‍ത്തിച്ചു വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
അലുവാലിയ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് മുന്നില്‍ വേറെ മാര്‍ഗമില്ലെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
ചന്ദ്രശേഖറിനെ കൂടാതെ പ്രഭാത് പട്നായിക്, ഉത്സ പട്നയില്‍, ടി. എം. തോമസ് ഐസക്, ജയതി ഘോഷ് തുടങ്ങിയവരും രാജിക്ക് ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്ന് അറിയുന്നു.












Click it and Unblock the Notifications