കരിമണല്‍ ഖനനം: നാളെ തീരുമാനം
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയ വ്യവസായ വകുപ്പിന്റെ ഫയല്‍ സപ്തംബര്‍ 21 ചൊവാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിശോധിക്കും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ വേണ്ട തുടര്‍നടപടി സംബന്ധിച്ച് തീരുമാനമെടുക്കും.
വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍ നിന്ന് കരിമണല്‍ ഖനത്തിന് അനുമതി നല്‍കിയതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചിട്ടുണ്ട്. ഖനനത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കും.
അതേ സമയം കോണ്‍ഗ്രസിനുള്ളില്‍ തന്നെ കരിമണല്‍ ഖനനത്തിന് എന്‍ഒസി നല്‍കിയതിലുള്ള എതിര്‍പ്പ് ശക്തമായിട്ടുണ്ട്. തീരുമാനം റദ്ദാക്കണമെന്ന് വി. എം. സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മന്ത്രിസഭാ തീരുമാനം അനുസരിച്ചും കോടതി വിധി പ്രകാരവുമാണ് തീരുമാനം കൈകൊണ്ടതെന്ന നിലപാടിലാണ് വ്യവസായ വകുപ്പ് അധികൃതര്‍. കോടതിവിധിക്ക് വിധേയമായി സംയുക്തമേഖലയിലാണ് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications