Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് കോളക്കമ്പനി കുടിവെള്ളം നല്‍കണം

പാലക്കാട്: പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് കോളകമ്പനി കുടിവെള്ളം നല്‍കണം. കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം കുടിവെള്ളംമുട്ടിയ പ്ലാച്ചിമടയിലെയും സമീപത്തെയും ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കൊക്കകോള കമ്പനിക്ക് സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിയ്ക്കുകയാണ്.

ഇത് നടപ്പാക്കന്നത് ഒരു സമിതി നിരീക്ഷിയ്ക്കും. ഇതിനായി കുടിവെള്ളവിതരണം ഉറപ്പുവരുത്താനും പാരിസ്ഥിതികപ്രശ്നങ്ങള്‍ തടയാനും കോളപ്രതിനിധികളും സമരനേതാക്കളും അടങ്ങുന്ന പ്രാദേശിക പരിസ്ഥിതി സംരക്ഷണസമിതി രൂപീകരിച്ചിട്ടുണ്ട്. സുപ്രിം കോടതി മോണിറ്ററിങ്ങ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ജില്ലാ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ സി.വി. ജയശ്രീ ചെയര്‍പേഴ്സണായ സമിതിയില്‍ അഡ്വ. പി.എ. പൗരന്‍ (പി.യു.സി.എല്‍. സംസ്ഥാന പ്രസിഡണ്ട്), വിളയോടി വേണുഗോപാല്‍ (പി.യു.സി.എല്‍. ജനറല്‍ സെക്ര.), എന്‍.ജനാര്‍ദനന്‍ (പ്ലാച്ചിമട കൊക്കകോള കമ്പനി മാനേജര്‍), കൃഷ്ണകുമാര്‍ വാര്യര്‍ (കൊക്കകോള എച്ച്.ആര്‍.ഡി. മാനേജര്‍), ടി.ഇ. തങ്കപ്പന്‍ (എ.ഇ.ഇ. പാലക്കാട്) എന്നിവരാണ് അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+