കരിമണല്‍ ഖനനം: തെറ്റില്ലെന്ന് ജേക്കബ്
ആലപ്പുഴ: കരിമണല്‍ ഖനനത്തിന് എന്‍ഒസി നല്‍കിയ വ്യവസായ വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് മുന്‍മന്ത്രി ടി. എം. ജേക്കബ്.
മന്ത്രിസഭാ തീരുമാനത്തിനും യുഡിഎഫിന്റെ നയത്തിനും അനുസൃതമായാണ് ഇപ്പോള്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി. സപ്തംബര്‍ 21 ചൊവാഴ്ച ആലപ്പുഴ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജേക്കബ്.
വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടേത് ഏകപക്ഷീയമായ തീരുമാനമല്ല. കരിമണല്‍ ഖനനത്തിന് തന്റെ പാര്‍ട്ടി എതിരല്ല. ഉപാധികളോടെ കരിമണല്‍ ഖനനം നടത്താമെന്നാണ് പാര്‍ട്ടിയുടെ നിലപാട്- ജേക്കബ് വ്യക്തമാക്കി.












Click it and Unblock the Notifications