Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വെ വികസനത്തിന് പണം തടസമാകില്ല

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വെ വികസനത്തിന് പണം തടസമാകില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സപ്തംബര്‍ 21 ചൊവാഴ്ച തിരുവനന്തപുരത്തെത്തിയ ലാലു പ്രസാദ് യാദവുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കേരളത്തിലെ റെയില്‍വെ വികസനത്തിനായി വിവിധ ആവശ്യങ്ങളടങ്ങിയ ഒരു നിവേദനം ലാലുപ്രസാദിന് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ റെയില്‍വെ വികസനം സംബന്ധിച്ച് കേന്ദ്ര റെയില്‍വെ ബോര്‍ഡ് ചര്‍ച്ച നടത്തിയതിന് ശേഷം സംസ്ഥാനപ്രതിനിധികളെ ചര്‍ച്ചക്കായി ദില്ലിയിലേക്ക് വിളിപ്പിക്കും.

കേരളത്തിന്റേതായി ഒരു റെയില്‍വെ മേഖല സ്ഥാപിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം. റെയില്‍വൈ ലൈനുകളുടെ വൈദ്യുതീകരണം, താനൂര്‍-ഗുരുവായൂര്‍, അങ്കമാലി- ശബരിമല എന്നീ പുതിയ ലൈെനുകള്‍ നിര്‍മിക്കുക, കാസര്‍കോടു നിന്നും കന്യാകുമാരിയിലേക്ക് പ്രത്യേക ടൂറിസം തീവണ്ടി തുടങ്ങുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

തീവണ്ടികളുടെ എണ്ണം കൂട്ടാനും നെടുമ്പാശേരിയില്‍ പുതിയ റെയില്‍വെ സ്റേഷന്‍ സ്ഥാപിക്കാനും ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ കമ്പ്യൂട്ടര്‍വത്കൃത റിസര്‍വേഷന്‍ ഓഫീസുകള്‍ തുടങ്ങാനും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന്് ലാലുപ്രസാദ് വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പാറശാലയില്‍ പ്രത്യേക തീവണ്ടിയിലെത്തിയ ലാലുപ്രസാദ് യാദവിനെയും ഭാര്യ ബീഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിയെയും ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. പി. വിശ്വനാഥനും ചേര്‍ന്ന് സ്വീകരിച്ചു. കന്യാകുമാരിയില്‍ നിന്നാണ് ലാലുവും റാബ്രിദേവിയും മൂന്ന് മക്കളും പ്രത്യേക തീവണ്ടിയില്‍ പാറശാലയിലെത്തിയത്. പാറശാലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടി ലാലുവുമായി ചര്‍ച്ച നടത്തിയതും നിവേദനം സമര്‍പ്പിച്ചതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+