റെയില്‍വെയെ സ്വകാര്യവത്കരിക്കില്ല: ലാലു
തിരുവനന്തപുരം: താന്‍ കേന്ദ്രമന്ത്രിയായിരിക്കുന്നിടത്തോളം റെയില്‍വെയെ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്രറെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് പറഞ്ഞു.
സപ്തംബര്‍ 21 ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാലുപ്രസാദ് യാദവ്.
നെടുമ്പാശേരിയില്‍ പുതിയ റെയില്‍വെ സ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. കൊച്ചുവേളി രണ്ടാം ടെര്‍മിനല്‍ പരിഗണനയിലാണ്. ആവശ്യമായ ഭൂമി നല്‍കിയാല്‍ റെയില്‍വെ വികസനം സാധ്യമാക്കും. ഭൂമി നല്‍കുന്നതു സംബന്ധിച്ച് എംപിമാരുടെയും നേതാക്കളുടെയും യോഗം വിളിക്കണം.
തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് പോവുന്ന പാവപ്പെട്ടവര്‍ക്ക് യാത്രക്കൂലിയില്‍ ഇളവ് നല്‍കുമെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു.












Click it and Unblock the Notifications